Back to Home
ന്യൂ യോര്ക്ക്: മാറുന്ന യുഗത്തില് മാറ്റങ്ങള് ഉള്ക്കൊണ്ടു ഫൊക്കാന (ഫെഡറേഷന് ഓഫ് കേരളാ അസോസിയേഷന്സ് ഇന് നോര്ത്ത് അമേരിക്ക) അതിന്റെ തേരോട്ടം തുടരുകയാണ്.
ലോകത്തിലെ ഏറ്റവും വലുതും, പുരാതനവുമായ പ്രവാസി സംഘടനകളുടെ സംഘടനയായ ഫൊക്കാന അതിന്റെ പ്രവര്ത്തനം സമാനതകള് ഇല്ലാത്ത ഒരു പ്രവര്ത്തന രീതിയിലൂടെയാണ് ഇന്ന് മുന്നോട്ട് പോകുന്നത്. കഴിഞ്ഞ ദിവസം ട്രസ്റ്റീ ബോര്ഡ് എട്ട് പുതിയ സംഘടനകളെ കൂടി ഉള്പ്പെടുത്തിയതോടെ ഫൊക്കാനയില് 100 അംഗസംഘടനകള് തികഞ്ഞു. ചരിത്രത്തില് ആദ്യമായാണ് ഒരു പ്രവാസി സംഘടനക്ക് നൂറു അംഗസംഘടനകള് തികയുന്നത്. ഫൊക്കാനയുടെ പ്രവര്ത്തന ശൈലിയില് ഉണ്ടായ മാറ്റം സംഘടനയുടെ പ്രവര്ത്തനത്തില് വളരെ അധികം മാറ്റങ്ങള് ആണ് കൊണ്ടുവന്നത്. പ്രവര്ത്തന ശൈലിയില് ഉണ്ടായ മാറ്റം അതിന്റെ ലോഗോയിലും വേണമെന്ന ആവിശ്യമാണ് ഫൊക്കാന നാഷണല് കമ്മിറ്റി ട്രസ്റ്റീ ബോര്ഡ് സംയുക്ത യോഗത്തില് അംഗീകരിക്കുകയായിരുന്നു.
കാനഡയില് നിന്നും പതിനഞ്ചില് അധികം അംഗസംഘടനകള് ഫൊക്കാനയില് ഉണ്ട്. പക്ഷേ ലോഗോയില് കാനഡയുടെ പ്രാതിനിധ്യം വേണമെന്നത് കാനഡക്കാരുടെ വളരെ കാലത്തെ ആവിശ്യമായിരുന്നു. അതുപോലെ തന്നെ തിരുവിതാംകൂര് രാജകുടുംബത്തിന്റെ ലോഗോയായിരുന്നു ഫൊക്കാനയും ഉപയോഗിച്ചുകൊണ്ടിരുന്നത്. രാജഭരണം കഴിഞ്ഞിട്ടും അത് പിന്തുടരുന്നത് പലപ്പോഴും വിമര്ശനങ്ങള്ക്കും കാരണമായിരുന്നു. ഈ സന്ദര്ഭത്തില് ആണ് ഫൊക്കാന 100 അംഗ സംഘടനകള് തികച്ചു ഒരു ചരിത്രം കുറിക്കുന്നത്. ഈ സന്തോഷത്തിന്റെ ഭാഗമായി പുതിയ ലോഗോ എന്ന ഏവരുടെയും ആവിശ്യവും ആഗ്രഹവും ഇന്നലെ നാഷണല് കമ്മിറ്റി ട്രസ്റ്റീ ബോര്ഡ് അംഗീകാരത്തോടു കൂടി നടപ്പില് ആയി.
ഫൊക്കാനയെ സെവന് സ്റ്റാര് നിലവാരത്തിലേക്ക് ഉയര്ത്തുക എന്നത് ഈ ഭരണസമിതിയുടെ ലക്ഷ്യങ്ങളില് ഒന്നാണ്. അതുകൂടി ഉള്ക്കൊണ്ടതാവണം ലോഗോ എന്ന് ഏവര്ക്കും അഭിപ്രായം ഉണ്ടായിരുന്നു. മാറുന്ന കാലത്തിന് മാറ്റങ്ങള് ഉള്ക്കൊണ്ട് പ്രവര്ത്തിച്ചെങ്കില് മാത്രമേ നമുക്ക് മുന്നേറാന് കഴിയുകയുള്ളു. അതുകൊണ്ട് കൂടിയാണ് പുതിയ ലോഗോയില് ഏഴു സ്റ്റാറുകള് ഉള്പ്പെടുത്തിയത്. യുവതിയുവാക്കളെയും, കേരളത്തെയും, ഇന്ത്യയെയും, കാനഡയേയും, അമേരിക്കയെയും ഉള്ക്കൊള്ളുന്ന കളര് കോമ്പിനേഷനില് ആണ് ഈ ലോഗോ നിര്മിച്ചിരിക്കുന്നത് എന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു. പക്ഷേ ഇത്രയൊക്കെ പുതുക്കിയപ്പോഴും 1983ല് സ്ഥാപിതമായ ഫൊക്കാനയുടെ പൈതൃകവും പാരമ്പര്യവും കാത്തു സൂക്ഷിക്കുന്ന ഒരു ലോഗോ ആയിരിക്കണം എന്നതും പ്രധാനമായിരുന്നു. കാലത്തിന്റെ മാറ്റത്തിന് അനുസരിച്ചുള്ള ഒരു അപ്ഡേറ്റ് ഏത് കാര്യത്തിനും ആവിശ്യമാണ്. അത് ഫൊക്കാന ഈ ലോഗോയിലും നടപ്പിലാക്കി എന്ന് മാത്രം.
പഴയ തലമുറയുടെയും പുതിയ തലമുറയുടെയും കൂട്ടായ പ്രവര്ത്തനമാണ് ഇന്ന് ഫൊക്കാനയെ ഉയരങ്ങളില് എത്തിക്കുന്നത്. ഈ കൂട്ടായ പ്രവര്ത്തനത്തിലൂടെയും, പ്രയത്നത്തിലൂടെയും, പരിശ്രമത്തിലൂടെയും ഉള്ള ഫൊക്കാനയുടെ പ്രവര്ത്തനത്തിനുള്ള മുന്നേറ്റം ആരെയും അതിശയിപ്പിക്കുന്നതാണ്. സമാനതകള് ഇല്ലാത്ത ഒരു പ്രവര്ത്തനമാണ് ഇപ്പോള് നടക്കുന്നത്. ഒരുമയോടെ കൈകോര്ത്തപ്പോള് ഒരുങ്ങിയത് മനോഹരവും കുറ്റമറ്റതും ആയ ലോഗോ എന്ന ആവിശ്യമാണ്. ഇതിന്റെ പിന്നില് പ്രവര്ത്തിച്ച എക്സിക്യൂട്ടീവ് കമ്മിറ്റി, ട്രസ്റ്റീ മെംബേര്സ്, നാഷണല് കമ്മിറ്റി എന്നിവര് അഭിനന്ദനം അര്ഹിക്കുന്നു.