Back to Home
ന്യൂയോര്ക്ക്: ഫ്ലോറിഡയില് മുതിര്ന്ന കായിക താരങ്ങള് മാറ്റുരച്ച വേള്ഡ് മാസ്റ്റേഴ്സ് അത്ലറ്റിക് മത്സരത്തില് 80 മീറ്റര് ഹര്ഡില്സില് വിജയിച്ച മുന് പിറവം എം എല് എ എം ജെ ജേക്കബിനു കേരളം സെന്ററില് സ്വീകരണം നല്കുന്നു.
മല്സരത്തില് ഇന്ത്യയെ പ്രതിനിധീകരിച്ച എത്തിയ 2 പേരില് ഒരാളാണ് അദ്ദേഹം. 99 രാജ്യങ്ങളില് നിന്നായി 3500 ല് അധികം മുതിര്ന്ന കായിക താരങ്ങള് മാറ്റുരച്ച മത്സരത്തില് വിജയിച്ച ജേക്കബ് മുന് പിറവം എംഎല്എയും മുന് തിരുമാറാടി പഞ്ചായത്തു പ്രസിഡന്റുമാണ്. മുന് വര്ഷങ്ങളിലും വിവിധ രാജ്യങ്ങളില് നടന്ന വേള്ഡ് മാസ്റ്റേഴ്സ് അത്ലറ്റിക് മത്സരത്തില് പങ്കെടുത്തു സമ്മാനങ്ങള് നേടിയിരുന്നു.
അദ്ദേഹത്തിന്റെ ഭരണകാലത്തു 3 പ്രാവശ്യം കേരളത്തിലെ മികച്ച പഞ്ചായത്തായി തിരുമാറാടി പഞ്ചായത്തു തിരഞ്ഞെടുക്കപ്പെട്ടിരുന്നു. രാഷ്ട്രീയത്തിലും കായിക താരം എന്ന രീതിയിലും പുതിയ തലമുറക്ക് മാതൃകയായ എംജെ ജേക്കബിന് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും നാട്ടുകാരും ചേര്ന്ന് ന്യൂയോര്ക്കിലെ കേരളാ സെന്ററില് ഏപ്രില് 4 വെള്ളിയാഴ്ച വൈകിട്ട് 6നു സ്വീകരണം നല്കുന്നു.
കൂടുതല് വിവരങ്ങള്ക്ക് ജെനു ജേക്കബ് 516 957 0716, ജെസ്സി ജെയിംസ് 516 603 1749