ഡാളസ് ശ്രീ ഗുരുവായൂരപ്പന് ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന വാര്ഷികം ജൂണ് 1 വരെ ആഘോഷപൂര്വം നടക്കും. ബ്രഹ്മശ്രീ കരിയന്നൂര് ദിവാകരന് നമ്പൂതിരിയുടെ മുഖ്യ കാര്മ്മികത്വത്തില് കാരക്കാട്ടു പരമേശ്വരന് നമ്പൂതിരി, കല്ലൂര് വാസുദേവന് നമ്പൂതിരിപ്പാട് എന്നിവര് ചേര്ന്ന് മെയ് 15നും 16നും ശുദ്ധി പൂജാദി കര്മ്മങ്ങളും കലശ പൂജകളും, മെയ് 25ന് കളഭം, മെയ് 31ന് നവകാഭിഷേകം എന്നിവയും നിര്വഹിക്കുന്നു. മെയ് 17 മുതല് മെയ് 27 വരെ ഉദയാസ്തമന പൂജകള് ഉണ്ടായിരിക്കുന്നതാണ്. പ്രതിഷ്ഠാ വാര്ഷിക ദിനമായ മെയ് 28ന് അലങ്കരിച്ച ആനപ്പുറത്തു ഭഗവാന്റെ തിരുഎഴുന്നള്ളിപ്പ് ഭക്ത ജനങ്ങളുടെ താലപ്പൊലിയുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടു കൂടി ഉണ്ടായിരിക്കുന്നതാണ്. എല്ലാ സജ്ജനങ്ങളേയും പൂജാദി കര്മങ്ങളില് പങ്കു ചേരുന്നതിനും അനുഗ്രഹം സിദ്ധിക്കുന്നതിലേക്കുമായി ഭഗവല് നാമത്തില് ക്ഷേത്രത്തിലേക്ക് ക്ഷണിച്ചു കൊള്ളുന്നു. വാരാന്ത്യ ദിവസങ്ങളില്, ഇരുപതിലധികം പ്രശസ്ത സ്കൂളുകളില് നിന്നായി ഇരുന്നൂറില് പരം കലാപ്രവര്ത്തകര് വിവിധ കലാപരിപാടികള് സമര്പ്പിക്കുന്നു. അതോടൊപ്പം രുചിയേറും ഭക്ഷണ ശാലകള് ക്ഷേത്രത്തിലെ സേവാ സംഘത്തിന്റെ നേതൃത്വത്തില് പ്രവര്ത്തിക്കുന്നു.