A Panorama of Political, Social, Cultural and Heritage of East and West

Times of America is a periodical News on Monthly. It is a panorama of Political, Social, cultural and heritage of East and West.

Back to Home

മാതൃദിന രചന 2025 കാഷ് അവാര്‍ഡ് അമേരിക്കന്‍ മലയാളി എഴുത്തുകാരന്‍ രാജു മൈലപ്രക്ക്

മാതൃദിനത്തിനോടനുബന്ധിച്ച് ഇ മലയാളിയില്‍ പ്രസിദ്ധീകരിച്ച രചനകളില്‍ മികച്ചതായി രാജു മൈലപ്രയുടെ അമ്മയോര്‍മ്മകള്‍ തിരഞ്ഞെടുത്തു. അയ്യായിരം രൂപയാണ് ക്യാഷ് അവാര്‍ഡ്.

പത്തനംതിട്ടക്കു സമീപം മൈലപ്രാ എന്ന ഗ്രാമത്തിലെ പീടികപറമ്പില്‍ കുടുംബത്തില്‍ ഡോ. പി.റ്റി. ജോര്‍ജിന്‍റെയും, സാറാമ്മയുടേയും മകനായി ജനനം. കാതോലിക്കേറ്റ് കോളേജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും, റയ്പൂര്‍ രവിശങ്കര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദവും. കേരളത്തിലും, ബോംബെയിലും കുറേക്കാലം അദ്ധ്യാപകനായിരുന്നു.

അമേരിക്കയിലെ ആദ്യകാല മലയാള പ്രസിദ്ധീകരണമായ 'അശ്വമേധ'ത്തിന്‍റെ പ്രധാന പത്രാധിപര്‍ഫൊക്കാന നാഷ്ണല്‍ ജോയിന്‍റ് സെക്രട്ടറി, ന്യൂയോര്‍ക്ക് റീജിയണല്‍ വൈസ് പ്രസിഡന്‍റ്, സ്റ്റാറ്റന്‍ ഐലന്‍റ് മലയാളി അസോസിയേഷന്‍ പ്രസിഡന്‍റ്, ഭാരത് എയ്ഡ് അസോസിസയേഷന്‍ സെക്രട്ടറി തുടങ്ങിയ വിവിധ സാമുദായിക, സാംസ്ക്കാരിക മണ്ഡലങ്ങളില്‍ സേവനം. ഫൊക്കാന, ഫോമാ നാഷണല്‍ കണ്‍വന്‍ഷനുകളിലെ ജനപ്രിയ പരിപാടിയായ ചിരിയരങ്ങിന്‍റെ അവതാരകനായിരുന്നു. ചെറുകഥ, ലേഖനം, ഹാസ്യകഥ, നാടകം, ബാലസാഹിത്യം എന്നീ സാഹിത്യശാഖകളില്‍ നിരവധി അവാര്‍ഡുകള്‍ ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.


2019 February