A Panorama of Political, Social, Cultural and Heritage of East and West

Times of America is a periodical News on Monthly. It is a panorama of Political, Social, cultural and heritage of East and West.

Back to Home

മലയാളി ഹൈന്ദവ യുവതീയുവാക്കള്‍ക്കായി കെ.എച്ച്.എന്‍.എ. മംഗല്യസൂത്രം മാട്രിമോണിയല്‍ പോര്‍ട്ടല്‍ തുടക്കം കുറിക്കുന്നു - ജയപ്രകാശ് നായര്‍

ന്യൂയോര്‍ക്ക്: ലോകമെമ്പാടുമുള്ള മലയാളി ഹൈന്ദവ യുവതീയുവാക്കള്‍ക്ക് അനുയോജ്യരായ ജീവിതപങ്കാളിയെ കണ്ടെത്തുന്നതിനായി കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക തങ്ങളുടെ ഔദ്യോഗിക മാട്രിമോണിയല്‍ വെബ്സൈറ്റായ മംഗല്യസൂത്രംڈപുറത്തിറക്കുന്നു. സെപ്റ്റംബര്‍ 12ന് രാത്രി 9ന് (ഈസ്റ്റേണ്‍ ടൈം) സൂം പ്ലാറ്റ്ഫോം വഴിയാണ് വെബ്സൈറ്റിന്‍റെ ഔദ്യോഗിക ഉദ്ഘാടനം നടക്കുന്നത്.

പ്രശസ്ത സിനിമാ താരം ഷാജു ശ്രീധര്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. പ്രശസ്ത തിരക്കഥാകൃത്തും കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് ജേതാവുമായ സുനീഷ് വാരനാട് ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിക്കും. സുപ്രസിദ്ധ സോപാന സംഗീതജ്ഞ കെ.എം.പി. ഭദ്രയുടെ സംഗീതാലാപനവും ചടങ്ങിന് മാറ്റുകൂട്ടും.

ലോകത്തിന്‍റെ ഏത് കോണിലുള്ള മലയാളി ഹൈന്ദവര്‍ക്കും പരസ്പരം ബന്ധപ്പെടാനും അനുയോജ്യരായ പങ്കാളികളെ കണ്ടെത്താനും സഹായിക്കുന്ന ഒരു വിശ്വസ്ത പ്ലാറ്റ്ഫോം ഒരുക്കുക എന്നതാണ് മംഗല്യസൂത്രം കൊണ്ട് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് കെ.എച്ച്.എന്‍.എ. പ്രസിഡന്‍റ് റ്റി. ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു. ഈ സംരംഭത്തിന്‍റെ വിജയത്തിനായി ഏവരുടെയും സഹകരണം അദ്ദേഹം അഭ്യര്‍ത്ഥിച്ചു. നോര്‍ത്ത് അമേരിക്കയിലുള്ള മലയാളി ഹിന്ദുക്കള്‍ വളരെയേറെ ആഗ്രഹിക്കുകയും ആശ്രയിക്കുകയും ചെയ്യുന്ന ഒരു സേവനമാണിതെന്ന് ട്രസ്റ്റി ചെയര്‍ വനജ നായര്‍ പറഞ്ഞു. ഒരേ സാംസ്കാരിക പശ്ചാത്തലമുള്ള ഒരു ജീവിത പങ്കാളിയെ കണ്ടെത്താന്‍ മംഗല്യസൂത്രം യുവജനങ്ങളെ സഹായിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വെബ്സൈറ്റിന്‍റെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ക്കായി സുരേഷ് നായര്‍ ചെയര്‍മാനായി പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്. ശ്രീജിത്ത് ശ്രീനിവാസന്‍, നന്ദകുമാര്‍ ചക്കിങ്ങല്‍, ഡോ. സുധീര്‍ പ്രയാഗ, ഡോ. രഞ്ജിനി പിള്ള എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.

2019 February