A Panorama of Political, Social, Cultural and Heritage of East and West

Times of America is a periodical News on Monthly. It is a panorama of Political, Social, cultural and heritage of East and West.

Back to Home

ഫീനിക്സില്‍ ഇളയരാജ തരംഗം; സംഗീതവിസ്മയമായി രാജാ 50 څ - ശ്രീജിത്ത് ശ്രീനിവാസന്‍

അരിസോണ: സംഗീത ഇതിഹാസം ഇളയരാജയുടെ അഞ്ച് പതിറ്റാണ്ട് നീണ്ട സംഗീതയാത്ര ആഘോഷിക്കുന്ന രാജ 50چലൈവ് കണ്‍സേര്‍ട്ട് ഫീനിക്സില്‍ അവിസ്മരണീയ സംഗീതവിരുന്നായി. അമസോണ ഫിനാന്‍ഷ്യല്‍ തീയറ്ററില്‍ നടന്ന പരിപാടിയില്‍ 4,000ത്തിലധികം സംഗീതാസ്വാദകര്‍ പങ്കെടുത്തു.

ഏകദേശം മൂന്ന് മണിക്കൂര്‍ നീണ്ട സംഗീതവിരുന്നില്‍ ഇളയരാജയ്ക്കൊപ്പം 40ഓളം സംഗീതജ്ഞര്‍ വേദിയിലെത്തി. വിവിധ സംഗീതോപകരണങ്ങളുടെ അകമ്പടിയോടെ അവതരിപ്പിച്ച ഇളയരാജയുടെ എക്കാലത്തെയും ജനപ്രിയ ഗാനങ്ങള്‍ സദസ്സിനെ സംഗീതലഹരിയിലാഴ്ത്തി. ചില ഗാനങ്ങളുടെ സംഗീതസംവിധാനത്തില്‍ വിവിധ വാദ്യോപകരണങ്ങള്‍ എങ്ങനെ നിര്‍ണായക പങ്കുവഹിക്കുന്നുവെന്ന് ഇളയരാജ തന്നെ വേദിയില്‍ വിശദീകരിച്ചതും സംഗീതപ്രേമികള്‍ക്ക് വേറിട്ട അനുഭവമായി. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ തുടങ്ങി വിവിധ ഭാഷാസാംസ്കാരിക പശ്ചാത്തലങ്ങളില്‍ നിന്നുള്ള ഇന്ത്യന്‍ സമൂഹാംഗങ്ങള്‍ കുടുംബസമേതം പരിപാടിയില്‍ പങ്കെടുത്തു. തലമുറകളെ ഒരേ വേദിയില്‍ ഒന്നിപ്പിച്ച സംഗീതസന്ധ്യയായി രാജാ 50چമാറി.

വിനോദത്തിനപ്പുറം സാമൂഹിക സേവനത്തിന്‍റെ ശക്തമായ സന്ദേശവും പരിപാടിയുടെ ഭാഗമായി. ഇന്ത്യയിലെ പ്രമുഖ നേത്രചികിത്സാ സ്ഥാപനമായ ശങ്കര നേത്രാലയുടെ സേവനങ്ങളെക്കുറിച്ച് കൂടുതല്‍ ആളുകളില്‍ അവബോധം സൃഷ്ടിക്കാന്‍ ഈ വേദി ഉപയോഗപ്പെടുത്തി.

2019 February