Back to Home
പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ച പുതിയ താരിഫുകള് ഇന്ത്യയുടെ മേല് ചുമത്തിയതിനു ന്യായമില്ലെന്നു ഇന്ത്യന് അമേരിക്കന് റെപ്. രാജാ കൃഷ്ണമൂര്ത്തി (ഡെമോക്രാറ്റ് ഇല്ലിനോയ്) ചൂണ്ടിക്കാട്ടി.
യുഎസ് ഇന്ത്യ ബന്ധങ്ങളില് അനാവശ്യമായ സംഘര്ഷം കൊണ്ടുവരാന് അത് ഇടയാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
യുഎസ് കോണ്ഗ്രസിലെ അഞ്ചു ഇന്ത്യന് വംശജരായ അംഗങ്ങളില് ഒരാളാണ് കൃഷ്ണമൂര്ത്തി.
പുതിയ താരിഫ് അമേരിക്കന് കുടുംബങ്ങള്ക്ക് ചെലവ് വര്ധിപ്പിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികൂല ഫലമുണ്ടാക്കുന്ന താരിഫുകള് തിരുത്താന് ഞാന് പ്രസിഡന്റ് ട്രംപിനോട് അപേക്ഷിക്കുന്നു. ഇന്ത്യയില് നിന്നുള്ള ഇറക്കുമതിക്കു ചുമത്തിയ തീരുവ ഉള്പ്പെടെ. പകരം അമേരിക്കന് കുടുംബങ്ങളുടെ മെച്ചത്തിനും യുഎസ് ഇന്ത്യ പങ്കാളിത്തത്തിനും സര്വ്വാധിപത്യ ഭീഷണികള്ക്കെതിരായ സഖ്യത്തിനും കരുത്തു പകരാനുള്ള നടപടികള് ഉണ്ടാവണം.