Back to Home
ന്യൂയോര്ക്: ജോ ബൈഡന് വേഗത്തില് സുഖം പ്രാപിക്കട്ടെയെന്ന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ്. തനിക്ക് അഗ്രസീവ് തരത്തിലുള്ള പ്രോസ്റ്റേറ്റ് കാന്സര് ഉണ്ടെന്ന് കണ്ടെത്തിയതായി ബൈഡന് അറിയിച്ചതിനെ തുടര്ന്നാണ് ഡൊണാള്ഡ് ട്രംപിന്റെ പ്രതികരണം. 'ജില്ലിനും കുടുംബത്തിനും ഞങ്ങള് ഞങ്ങളുടെ ഊഷ്മളവും ആശംസകളും നേരുന്നു, ജോ വേഗത്തിലും വിജയകരമായും സുഖം പ്രാപിക്കട്ടെ എന്ന് ഞങ്ങള് ആഗ്രഹിക്കുന്നു'- ട്രൂത്ത് സോഷ്യല് എന്ന വെബ്സൈറ്റില് ഒരു പ്രസ്താവനയില് ട്രംപ് പറഞ്ഞു. 'ജോ ബൈഡന്റെ സമീപകാല മെഡിക്കല് രോഗനിര്ണയത്തെക്കുറിച്ച് കേട്ടതില് മെലാനിയയും ഞാനും ദുഃഖിതരാണ്- ട്രംപ് എഴുതി.