
Back to Home
ഡാളസ്: കേരള എക്യുമെനിക്കല് ക്രിസ്ത്യന് ഫെലോഷിപ്പ് ഡാളസ് സംഘടിപ്പിക്കുന്ന അഞ്ചാമത് 5 വെഴ്സസ് 5 ബാസ്കറ്റ്ബോള് ടൂര്ണമെന്റ് 22 ശനിയാഴ്ച നടക്കും.
ലൂയിസ്വില്ലിലുള്ള ദി മാക് സ്പോര്ട്സ് ആണ് ടൂര്ണമെന്റിന്റെ വേദി. അന്നേ ദിവസം രാവിലെ 10ന് മത്സരങ്ങള് ആരംഭിക്കും.
കാര്റോള്ട്ടണിലെ സെന്റ് ഇഗ്നേഷ്യസ് മലങ്കര യാക്കോബായ സുറിയാനി ക്രിസ്ത്യന് കത്തീഡ്രല് ചര്ച്ചാണ് പരിപാടിയുടെ ആതിഥേയര്. ഡാളസിലെ വിവിധ പള്ളികളെയും സമൂഹങ്ങളെയും ഒരുമിപ്പിച്ച് നിര്ത്തുന്ന ഒരു കായിക മാമാങ്കമായാണ് ഈ ടൂര്ണമെന്റിനെ കണക്കാക്കുന്നത്.
കെഇസിഎഫ് സ്പോര്ട്സ് കമ്മിറ്റി അംഗങ്ങളായ റവ. ഫാ.ബേസില് ഏബ്രഹാം (പ്രസിഡന്റ്), അലക്സ് അലക്സാണ്ടര് (ജനറല് സെക്രട്ടറി), ജോസഫ് ജോര്ജ് (ട്രഷറര്), ഫാ. മാര്ട്ടിന് ബാബു (കോര്ഡിനേറ്റര്), മനോജ് ദാനിയേല് (കോര്ഡിനേറ്റര്), സജി എസ്. രാമപുരം, എബി ജോര്ജ്, ജോണി ജേക്കബ്, ഫിലിപ്പ് മാത്യു, പ്രിന്സ് സാമുവല്, സോനു വര്ക്കി എന്നിവര് ടൂര്ണമെന്റിന്റെ വിജയത്തിനായി പ്രവര്ത്തിക്കുന്നു.
എല്ലാ കായികപ്രേമികള്ക്കും ടീമുകള്ക്കും കെഇസിഎഫ് സ്വാഗതം ആശംസിച്ചു.
