
Back to Home

ടെക്സസ്: ആത്മീയ നവീകരണവും, ദൈവവചനത്തിലൂടെ ആഴത്തിലുള്ള വിശ്വാസാനുഭവവും ലക്ഷ്യമാക്കി ഓസ്റ്റിനിലെ പി.ഡി.എം റിന്യൂവല്‍ സെന്‍ററില്‍ ഒക്ടോബര്‍ 9 മുതല്‍ 11 വരെ കണ്‍വെന്‍ഷന്‍ നടക്കും. 9ന് വൈകിട്ട് 3 നും 11ന് 2 മണിവരെ ശുശ്രൂഷകള്‍ തുടരും.
കോഴിക്കോട് കടലുണ്ടിയിലെ എല്‍ റൂഹാ ധ്യാനകേന്ദ്രത്തിലെ ധ്യാനഗുരുവും ശുശ്രൂഷകനുമായ ഫാ. റാഫേല്‍ കൊക്കാടന്‍ സിഎംഐ ആണ് കണ്‍വെന്‍ഷനിലെ പ്രധാന ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ദൈവവചന പ്രഘോഷണത്തോടൊപ്പം രോഗശാന്തിക്കുള്ള ശുശ്രൂഷയും ആത്മീയ നവീകരണത്തിനായുള്ള പ്രാര്‍ത്ഥനകളും കണ്‍വെന്‍ഷന്‍റെ ഭാഗമായി നടക്കും.
ദൈവവചനത്തിലൂടെ ജീവിതത്തിന് പുതിയ ദിശാ ബോധം വിണ്ടെടുക്കുവാന്‍ ദൈനംദിന ജീവിതത്തിലെ തിരക്കുകള്‍ക്കും ഉത്തരവാദിത്വങ്ങള്‍ക്കും നടുവില്‍ ദൈവവുമായി കൂടുതല്‍ ആഴത്തിലുള്ള ബന്ധത്തിലേക്ക് വളരാനും വിശ്വാസജീവിതത്തെ പുതുക്കാനും ആഗ്രഹിക്കുന്നവര്‍ക്ക് ഈ കണ്‍വെന്‍ഷന്‍ ഒരു ആത്മീയ അവസരമാകുമെന്ന് പങ്കെടുത്തവര്‍ അറിയിച്ചു.
ദൈവവചന പ്രഘോഷണം, ദിവ്യകാരുണ്യ ആരധാന, വിശുദ്ധ കുര്‍ബ്ബാന, കുമ്പസാരം, വീടുതല്‍ പ്രാര്‍ത്ഥന, ആത്മീയ പങ്കുവെപ്പ്, രോഗികള്‍ക്കുള്ള പ്രത്യേക പ്രാര്‍ത്ഥനകള്‍ തുടങ്ങിയ ശുശ്രൂഷകളിലൂടെ വിശ്വാസികള്‍ക്ക് തങ്ങളുടെ ജീവിതാനുഭവങ്ങളും പ്രയാസങ്ങളും ദൈവസന്നിധിയില്‍ സമര്‍പ്പിച്ച് അനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കാം.
കുടുംബസമേതം കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനും ആത്മീയ നവീകരണത്തിന്‍റെ ഈ അവസരം പ്രയോജനപ്പെടുത്താനും സംഘാടകര്‍ താല്പര്യപ്പെടുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: +1 408 643 4988, +1 832 758 1080, +1 425 443 2640


.