Back to Home
മോദി മഹാനെന്ന് വീണ്ടും ട്രംപ്, 2026ല് ഇന്ത്യ സന്ദര്ശിക്കും
വാഷിങ്ടന്: 2026ല് യുഎസ് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ് ഇന്ത്യ സന്ദര്ശിക്കാന് സാധ്യതയുണ്ടെന്ന് സൂചന നല്കി. വൈറ്റ് ഹൗസില് മാധ്യമപ്രവര്ത്തകരോട് സംസാരിക്കവേ, പ്രധാനമന്ത്രി മോദിയുമായുള്ള തന്റെ ചര്ച്ചകള് മികച്ച രീതിയില് പുരോഗമിക്കുകയാണെന്ന് ട്രംപ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച ട്രംപ്, മോദി ഒരു മഹാനായ മനുഷ്യനാണെന്നും ഒരു സുഹൃത്ത് ആണെന്നും വിശേഷിപ്പിച്ചു.
പ്രധാനമന്ത്രി മോദി റഷ്യയില് നിന്ന് എണ്ണ വാങ്ങുന്നത് ഏതാണ്ട് നിര്ത്തി. അദ്ദേഹം എന്റെ ഒരു സുഹൃത്താണ്, ഞങ്ങള് സംസാരിക്കുന്നുണ്ട്. എനിക്ക് അവിടെ പോകണമെന്നുണ്ട്. അദ്ദേഹവും അത് ആഗ്രഹിക്കുന്നു- ട്രംപ് പറഞ്ഞു.
കനത്ത തീരുവ ചുമത്താനുള്ള യുഎസിന്റെ തീരുമാനത്തെത്തുടര്ന്ന്, ഈ വര്ഷം അവസാനം നടക്കാനിരിക്കുന്ന ക്വാഡ് ഉച്ചകോടിയില് ട്രംപ് പങ്കെടുക്കില്ലെന്ന് നേരത്തെ റിപ്പോര്ട്ടുകളുണ്ടായിരുന്നു.